2022 -23 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി പോളിടെക്‌നിക് കോളേജ് പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു. www.polyadmission.org/let എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20.07.2022.
പോളിടെക്നിക് കോളേജുകളിൽ 2022-23 അദ്ധ്യയന വർഷം ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ രണ്ടാം വർഷത്തേക്ക് നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷാ സമർപ്പണം ആരംഭിച്ചു. ജൂലൈ 20 വരെ അപേക്ഷിക്കാം. കാസറഗോഡ് ജില്ലയിൽ ഗവൺമെന്‍റ് പോളിടെക്നിക് കോളേജ് പെരിയ, ഇ.കെ നായനാർ മെമ്മോറിയൽ ഗവ. പോളിടെക്നിക് കോളേജ് തൃക്കരിപ്പൂർ, സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് കാഞ്ഞങ്ങാട് എന്നീ മൂന്ന് സ്ഥാപനങ്ങളിലായി 8 കോഴ്സുകളാണുളളത്. ഫിസിക്സ്, കെമിസ്റ്ററി, മാത്‍സ് എന്നീ വിഷയങ്ങൾ ചേർത്ത് 50% മാർക്കോടെ പ്ലസ് ടു, വി.എച്ച്.എസ്.ഇ. വിജയിച്ചവർക്കും, രണ്ട് വർഷ ഐ.ടി.ഐ, കെ.ജി.സി.ഇ കോഴ്‌സ് വിജയിച്ചവർക്കും അപേക്ഷിക്കാം. സർക്കാർ സീറ്റുകളിലേക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. www.polyadmission.org/let എന്ന വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസായ 400 രൂപ (പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപ) ഓൺലൈൻ വഴി അടക്കണം.
വിശദവിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.polyadmission.org/let എന്ന വെബ് സൈറ്റ് സന്ദർശിക്കുക. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ടുന്ന സൗകര്യത്തിനായി മൂന്ന് പോളിടെക്‌നിക്ക് കോളേജുകളിലും ഹെൽപ്പ് ഡെസ്ക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പറുകൾ: 2234020, 2211400, 2203110.