പെരിയയിലുളള കാസർഗോഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ വർക്ക് ഷോപ്പുകളിലും ലാബുകളിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനും ഈ അദ്ധ്യയന വർഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഉദ്യോഗാർത്ഥികളുടെ പാനൽ തയ്യാറാക്കുന്നതിനുമുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 22, 23 തീയ്യതികളിൽ നടക്കും.
22 ന് തിങ്കളാഴ്ച്ച മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോൺസ്ട്രേറ്റർ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ (ഷീറ്റ് മെറ്റൽ, വെൽഡിങ്, മെഷീനിസ്റ്), ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോൺസ്ട്രേറ്റർ, ട്രേഡ്‌സ്മാൻ എന്നീ ഒഴിവുകളിലേക്കും,
23 ന് ചൊവ്വാഴ്ച്ച ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോൺസ്ട്രേറ്റർ, ട്രേഡ്‌സ്മാൻ സിവിൽ ബ്രാഞ്ചിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ ഒഴിവുകളിലേക്കും കൂടിക്കാഴ്ച്ച നടക്കും.
ഡെമോൺസ്ട്രേറ്റർ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ / കെ.ജി.സി.ഇ / ടി.എച്ച്.എസ്.എൽ.സി. യുമാണ് യോഗ്യത.
താത്പര്യമുള്ളവർ അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പായി പെരിയ പോളിടെക്‌നിക്ക് കോളേജ് ഓഫീസിൽ ബയോഡാറ്റയും, എല്ലാ അക്കാദമിക്/പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പുകളും സഹിതം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്ക്കാലിക നിയമനമോ, ഉദ്യോഗക്കയറ്റമോ പുതിയ സ്ഥിര നിയമനമോ വഴി തസ്തികയിലെ ഒഴിവ്‌ നികത്തുന്നതുവരേയോ ഈ അദ്ധ്യയന വർഷം അവസാനിക്കുന്നത് വരെയോ മാത്രമോ ആയിരിക്കും ഈ നിയമനം.
സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പൂർണ്ണമായി പാലിച്ചുകൊണ്ടായിരിക്കും കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0467-2234020, 9995681711